അടുക്കത്ത്ബയൽ ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കല്ലുവളപ്പിലെ യൂസഫിന്റെ ഭാര്യ നസിയയാണ് 51 മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഉടനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസർകോഡ് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി