ധർമ്മടം അണ്ടലൂരിൽ നിന്നും കാണാതായ 14 വയസുകാരനെ ഗോവയിൽ കണ്ടെത്തി. അർധരാത്രി പന്ത്രണ്ടരയോടെ മംഗ്ളൂർ സ്വദേശികളായ രണ്ട് യാത്രക്കാർ അസ്വാഭാവിക സാഹചര്യത്തിൽ റെയിൽവെ സ്റ്റേഷനിൽ കുട്ടി ഇരിക്കുന്നതു കണ്ടു വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു അമ്മയോട് വിവരം പറഞ്ഞു. വീട്ടുകാർ ധർമ്മടം പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ ഗോവ പൊലിസിനെ ബന്ധപ്പെടുകയും ചെയ്തു.