പ്രതിദിനം 300 ലധികം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടി എത്തുന്നത്. എന്നാൽ ഇവരെ ചികിത്സിക്കുന്നതിന് ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്. മറ്റുള്ളവർ ഒപ്പിട്ട ശേഷം മറ്റു ജോലികൾക്കായി പോവുകയാണ് എന്നും ആശുപത്രിയിൽ എത്തിയ സീനിയർ സിറ്റിസൺ ഫോറം തൊടുപുഴ താലുക്ക് പ്രസിഡന്റ് ആർ സോമൻ ശാന്തി പറഞ്ഞു. മതിയായ ഡോക്ടർമാരെ നിയമിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.