Thiruvananthapuram, Thiruvananthapuram | Aug 30, 2025
ജനകീയ ചെറുത്തുനിൽപ്പിലൂടെ ലഹരി വിപത്തുകൾക്കെതിരെ പ്രതിരോധം തീർത്താൽ മയക്കുമരുന്ന് രഹിത ഇന്ത്യ എന്നത് സ്വപ്നത്തിലൊതുങ്ങാതെ സാധ്യമാക്കാനാകുമെന്ന് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാനും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. 'നശാ മുക്ത് ന്യായ അഭിയാൻ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ടഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.