കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ശശിധരന്റെ തൃക്കൂരിലെ വീട്ടിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് വീടിന് സമീപം ബാരിക്കേഡ് വച്ചു പോലീസ് തടഞ്ഞു. നിലവിൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ശശിധരൻ ജോലി ചെയ്യുന്നത്. ഒപ്പം കുറ്റാരോപിതനായ നൂഹ്മാൻ, സജീവൻ, സന്ദീപ് എന്നിവരും തൃശൂർ സിറ്റി പൊലീസിന് കീഴിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നുണ്ട്.