പത്തനംതിട്ട: ഡി. വൈ. എഫ് .ഐ അടൂർ മേഖല സെക്രട്ടറി ആയിരുന്ന ജോയൽ ലോക്കപ്പ് മർദനത്തെ തുടർന്നാണ് മരിച്ചതെന്നുള്ള കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു പറഞ്ഞു. 2020 മെയ് മാസത്തിലാണ് ജോയൽമരണപ്പെട്ടത് പാർട്ടി യുവജന സംഘടന നേതാവിനെ കള്ളകേസിൽ കുടുക്കി പൊലീസിനെ ഉപയോഗിച്ച് മർദ്ദിക്കയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ പരാതി.