ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയിൽ ഒളിപ്പിച്ച 102 മദ്യക്കുപ്പികള്‍ എക്സൈസ് സംഘം പിടികൂടി. ബാലരാമപുരം ഇടുവ സ്വദേശി സാബു എന്ന് വിളിക്കുന്ന ബ്രിജേഷ് കുമാർ ആണ് ഇന്ന് രാവിലെ എക്സൈസിന്റെ പിടിയിലായത്. ഓണക്കാല വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്. വൻ തോതിൽ മദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര എക്സൈസ്സ് സംഘം ഇന്ന് രാവിലെ പരിശോധന നടത്തിയത്. വീടിന്റെ സ്റ്റെയർകേസിന് അടിയിൽ ആയി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിൽ മദ്യം സൂക്ഷിക്കുക ആയിരുന്നു.