ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 14 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അശമന്നൂർ സ്വദേശി രാഹുൽ കുഞ്ഞിനെയാണ് പെരുമ്പാവൂർ അഡീഷണൽ സെഷൻസ് ജഡ്‌ജി ആനി വർഗ്ഗീസ് തടവും പിഴയും വിധിച്ചത്. കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ച് 2024ജനുവരി 28ന് രാത്രി 10 മണിയോടെ ഭർത്താവായ പ്രതി കത്തിയുമായി വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി മുറിവേറ്റതിനെ തുടർന്ന് കരളിൻ്റെ ഒരു ഭാഗം മുറിച്ച് നീക്കുകയും ചെയ്തിരുന്നു.