പത്തനംതിട്ട: ചെങ്ങറ ഭൂസമര സ്ഥലത്ത് ഇപ്പോഴും കുടിൽകെട്ടി താമസിച്ചുവരുന്നവർക്ക് റേഷൻ കാർഡുകൾ അനുവദിക്കുന്നതിനും ഈ ഓണാഘോഷ വേളയിൽ ഇതര ദുർബല വിഭാഗങ്ങൾക്ക് സിവിൽ സപ്ലൈസ് നൽകിവരുന്ന ഭക്ഷ്യധാന്യങ്ങൾ ഇവർക്കും ലഭ്യമാക്കുന്നതിനും സിവിൽ സപ്ലൈസ് മന്ത്രിയെ നേരിട്ട് കണ്ട് ശ്രദ്ധയിൽപ്പെടുത്തിയതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ചെങ്ങറ ഭൂസമര തൊഴിലാളികളുടെ നിരവധിയായ അടിസ്ഥാന വിഷയങ്ങൾ നിലവിലും അപരിഹാര്യമായി തുടരുകയാണ്