വെളായണിയിൽ നടന്ന 48-ാമത് മഹാത്മാ അയ്യങ്കാളി ജലോത്സവത്തിൽ ഒന്നാംതരം വള്ളങ്ങളുടെ വിഭാഗത്തിൽ ബിജു ക്യാപ്ടനായ ബ്രദേഴ്സ് ചുണ്ടന് അയ്യങ്കാളി എവർറോളിംഗ് കപ്പ്. ഇന്ന് വൈകിട്ട് 6.30നടന്ന ചടങ്ങിൽ ഡിസിപി നഗുൽ രാജേന്ദ്ര ദേശ് മുഖ് ട്രോഫി സമ്മാനിച്ചു. മഹാത്മാ അയ്യങ്കാളി ജലോത്സവ സമിതി ട്രസ്റ്റിന്റെയും സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വള്ളംകളി നടത്തിയത്