പത്തനംതിട്ട: ശബരിമല വിമാനത്താവളം സംബന്ധിച്ച സാമൂഹിക ആഘാത പഠനം നടത്തുന്നതിന് പ്ളാന്റേഷൻ കോർപ്പറേഷന്‍റെ കൊടുമൺ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്ന് ശബരിമല കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ചു കൊണ്ട് കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ കഴിഞ്ഞ നാല് വർഷമായി പ്രവർത്തിച്ചു വരികയാണ്. പല പ്രാവശ്യം സർക്കാരിലേക്ക് ഇത് സംബന്ധിച്ച് നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ല.