ആര്യനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളുകളിൽ കുട്ടികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കികൊടുക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ആര്യനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.