പാലക്കാട് മണ്ണാർക്കാട് തെങ്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്കര കോൽപ്പാടം തോടിന് സമീപത്താണ് സംഭവം. കോൽപ്പാടം കുന്നത്ത്കളം പൊന്നൂട്ടൻ്റെ മകൻ സന്ദീപാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.