കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള മൂന്ന് പേർ വീതവും വയനാട് ജില്ലയിൽ നിന്നുള്ള രണ്ട് പേരുമാണ് ആശുപത്രിയിലുള്ളതെന്ന് അധികൃതർ ഇന്ന് വൈകുന്നേരം നാലിന് പ്രതികരിച്ചു. ഈയിടെ താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുള്ള അനയയുടെ ഏഴുവയസ്സുള്ള സഹോ