ഇന്ന് രാവിലെ ബാങ്ക് അധികൃതർ ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. നിലമേൽ അയ്യപ്പ സ്വാമി ക്ഷേത്രത്തിന് സമീപം ഇട റോഡിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് മോഷണ ശ്രമം നടന്നത്.ബാങ്കിന്റെ വാതിൽ തകർ ക്കാൻ മോഷ്ടാക്കൾ തൊട്ടടുത്തുള്ള പോസ്റ്റിൽ നിന്നും സ്വിച്ച് ബോർഡ് ഉപയോഗിച്ച് കണക്ഷൻ എടുക്കുകയായിരു ന്നു. വാതിൽ തകർത്തു അകത്ത് കയറി ലോക്കർ റൂം തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് ബാങ്കിലെ ക്യാമറയുടെ ഡിവിആറും മോഷ്ടിച്ചു കടന്നു കളഞ്ഞു.