കൊടകര തേശ്ശേരി സ്വദേശി കാരയിൽ വീട്ടിൽ 29 വയസ്സുള്ള യദുപ്രകാശ്, പറപ്പൂക്കര മുത്രത്തിക്കര സ്വദേശി മണപ്പുള്ളി വീട്ടിൽ 26 വയസുള്ള വിജയ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടകര വല്ലപ്പാടിയിലുള്ള ചെങ്ങിനിയാടൻ വീട്ടിൽ എബിൻ എന്നയാളുടെ വീട്ടിൽ നിന്നാണ് ഇവർ പിടിയിലായത്.