രാഹുൽ ഗാന്ധി ബീഹാറിൽ നടത്തിയ വോട്ട് അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി ബി ജംഗ്ഷനിൽ നിന്ന് ടൗൺ ചുറ്റി പന്തംകൊളുത്തി പ്രകടനവും തുടർന്ന് യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് ജോമോൻ പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിമാരായ അനീഷ് ചക്കുങ്കൽ, കൃഷ്ണദാസ്, കോഴഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, ഭാ