ആഘോഷങ്ങൾ ജനങ്ങളുടെ സന്തോഷം ഇരട്ടിയാക്കുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.പൂവും പൂവിളിയുമായി അത്തം പിറന്നതിന്റെ ആ ഘോഷം കൂടിയായിരുന്നു പുഷ്പമേളയും, ഓണം ഫെസ്റ്റും. ചരിത്രത്തിൽ ഇതാദ്യമായാ ണ് പത്തനാപുരത്ത് പുഷ്പമേള സംഘടിപ്പി ക്കുന്നത്. ഇല്ലായ്മകളിൽ നിന്നും കരകയറു ന്ന ജനതക്ക് ഓണാഘോഷം വാനോളം സം തൃപ്തി നൽകുന്നതാണെന്നും മന്ത്രി ഗണേ ഷ് കുമാർ കൂട്ടിചേർത്തു.പത്തനാപുരം സെ ൻട്രൽ ജങ് ഷനിൽ നിന്നും സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്.