ജില്ലയുടെ കിഴക്കൻ മേഖലയിൽ പര്യടനം നടത്തുന്ന ജാഥയ്ക്ക് വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. ജനുവരി മൂന്നിന് മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച ജാഥ 1474 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബർ 30നാണ് സമാപിക്കുന്നത്. വിവിധ സ്വീകരണ സ്ഥലങ്ങളിൽ മഹിളാ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും വിവിധ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.