കലോത്സവ വേദിയിൽ വെച്ച് രണ്ടു വനിത നേതാക്കളടക്കമുള്ള കെ.എസ്.യു ക്കാരെ എസ്.എഫ്.ഐയുടെ പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് ആരോപണം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ, നടപടികൾ ഒന്നും തന്നെ പോലീസ് എടുത്തിട്ടില്ല. ഇനിയും നടപടി എടുത്തില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് കെ. എസ്. യു.അറിയിച്ചു