പത്തനംതിട്ട: കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടിൽ നിന്നും പണവും എടിഎം കാർഡും മോഷ്ടിച്ച ഹോം നഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയിൽ പുത്തൻവീട്ടിൽ രജിത (43) ആണ് പിടിയിലായത്. മൈലപ്ര സ്വദേശിനിയായ സ്ത്രീയുടെ വീട്ടിൽ സഹായിയായി ജോലി ചെയ്തുവരവേ ആഗസ്റ്റ് 16 ന് പ്രതി അലമാരയിൽ നിന്നും 5000 രൂപയും എടിഎം കാർഡും 6000 രൂപ വിലയുള്ള മാറ്റും മോഷ്ടച്ചു കൊണ്ടു പോവുകയായിരുന്നു. ജോലിയ്ക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു പ്രതി സ്ഥലം വിട്ടുപോയിരുന്നു