ബൈക്കിൽ സഞ്ചരിച്ചിരുന്ന കിഴുപ്പിള്ളിക്കര തിരുത്തേക്കാട് സ്വദേശി മുഹമ്മദ് റൗഫ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കിഴുപ്പിള്ളിക്കര തിരുത്തേക്കാട് സ്വദേശി 15 വയസ്സുള്ള നിവേദിന് ഗുരുതരമായി പരിക്കേറ്റു. നിവേദ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ആലപ്പാട് പുത്തൻ തോട് പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.