ചേറ്റുവ നാലുമൂല കിഴക്കുംപുറം തേർ വീട്ടിൽ മനോജാണ് ഭാര്യ സിന്ധുവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞയാഴ്ച മനോജും സിന്ധുവും ചേറ്റുവയിലെ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു. ഇതോടെ സിന്ധു മകളായ മിത്രയുമായി ബന്ധുവിൻ്റെ വീട്ടിലേക്ക് പോയി. കുറച്ചുദിവസമായി ബന്ധുവീട്ടിലാണ് താമസം. ഇന്ന് മകളുടെ പുസ്തകം എടുക്കുന്നതിനു വേണ്ടി മകളോടൊത്ത് ചേറ്റുവ നാലുമൂല കിഴക്കുംപുറത്തെ മനോജിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.