മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റിന്റെ പ്രായപൂർത്തിയാവാത്ത മകൻ വ്യാജരേഖകളുണ്ടാക്കി വോട്ട് ചേർത്തുവെന്നാരോപിച്ച് പഞ്ചായത്ത് എൽ ഡി എഫ് കമ്മറ്റി യു ഡി എഫ് ഭരിക്കുന്ന കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. മാർച്ച് സി പി എം തിരുവമ്പാടി ഏരിയാ കമ്മറ്റി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ പി ഷാജി ഉദ്ഘടനം ചെയ്തു രാവിലെ 11.30ന് ആരംഭിച്ച മാർച്ച് ഉച്ചക്ക് സമാപിച്ചു.