കുണ്ടറ ഏഴാംകുറ്റി എച്ച്പി പെട്രോൾ പമ്പിന് സമീപത്താണ് കഴിഞ്ഞ രാത്രിയിൽ അപകടമുണ്ടായത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മാമ്പുഴ സ്വദേശി അഭിജിത്ത് രാത്രിയിൽ തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മുത്തുവാണ് ഇന്ന് മരണപ്പെട്ടത്. എതിരെ വന്ന ബൈക്കുകൾ തമ്മിൽ ആണ് കൂട്ടിയിടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.