മുക്കം: ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് നാലു സെന്റ് ഉന്നതിയിലെ പുത്തൻപുരക്കൽ വീട്ടിൽ വിജിത് വിനീത് എന്ന 14-കാരനെയാണ് ഒരാഴ്ച മുമ്പ് കാണാതായത്. ഓണത്തിന് കൂട്ടുകാരോടൊപ്പം സിനിമക്ക് പോകുകയാണെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നും ഇതുവരെയും തിരിച്ചുവന്നിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതിയെന്നും കോടഞ്ചേരി പോലീസ് ഇന്ന് വൈകീട്ട് ആറിന് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് വിവിധ സി.സി.ടി.വികളും മറ്റും പരിശോധിച്ചെങ്കിലും ഓമശ്ശേരിയിൽ കുട്ടി എത്തിയതിന്റെ ദൃശ്യങ്ങൾക്കപ്പുറം മറ്റു തെളിവുകളൊന്നും കണ്ട