Thiruvananthapuram, Thiruvananthapuram | Aug 21, 2025
യുവനേതാവിനെതിരെ യുവതികള്‍ നല്‍കിയത് ഗുരുതരമായ പരാതികളെന്നും ആരോപണവിധേയന്‍ ജനപ്രതിനിധി എന്നത് ഗൗരവതരമെന്നും മന്ത്രി വി ശിവൻകുട്ടി. ഇന്ന്പ ഉച്ചക്ക് സെക്രട്ടറിയേറ്റ് അനക്സിലെ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. പരാതി നല്‍കിയ യുവതികള്‍ യുവ നേതാവിന്റെ പേര് വെളിപ്പെടുത്തണം. അവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗുരുതര കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും കൂടെയുള്ളവര്‍ പൊലീസില്‍ അറിയിക്കാത്തത് നിയമലംഘനമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.