കോഴിക്കോട്: ഇന്ന് വൈകീട്ടും രാത്രിയുമുണ്ടായ ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിലും ബൈപാസിലും വൻ ഗതാഗത തടസ്സമാണുണ്ടായത്. വാഹങ്ങളുടെ കിലോമീറ്ററുകൾ നീണ്ട നിരയാണ് പല സ്ഥലത്തും അനുഭവപ്പെട്ടത്. എയർ പോർട്ടിലേക്ക് പോകേണ്ട ദീർഘദൂര യാത്രക്കാർ അടക്കമുള്ളവർ യാത്രാദുരിതത്തിൽ അകപ്പെട്ടതായാണ് വിവരം. കനത്ത മഴയിൽ തിരുവമ്പാടി ചവലപ്പാറയിൽ കാനത്തിൽ മേരിയുടെ വീട് തകർന്നു. ഇന്ന് രാത്രി 11ഓടെ കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചു.