വെളിച്ചെണ്ണയുടെ വില കുറച്ച് 399 രൂപയ്ക്ക് വിപണിയില്‍ എത്തിച്ചത് ശ്രദ്ധേയമാണ്. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയെന്നും പി ജെ ജോസഫ് എംഎല്‍എ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോയില്‍ വിവിധ കിറ്റുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 18 ഇനങ്ങളുള്ള സമൃദ്ധി കിറ്റ്, 10 ഇനങ്ങളുള്ള മിനി സമൃദ്ധി കിറ്റ്, 9 ഇനങ്ങളുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് എന്നിങ്ങനെയാണ് കിറ്റുകള്‍. ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ സഞ്ചരിക്കുന്ന ഓണച്ചന്ത ഉണ്ടായിരിക്കും.