ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യാ പീഠം സ്‌കൂളിലെ സ്‌ഫോടനത്തില്‍ ഗുരുതര ആരോപണവുമായി സിപിഐഎം. ആര്‍എസ്എസ് കാര്യാലയങ്ങള്‍ ആയുധപ്പുരകളാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. ആര്‍എസ്എസ് കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണമെന്നും അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പറഞ്ഞു