ശൂരനാട് വടക്ക് വലിയവിള വീട്ടിൽ പൊന്നമ്മയെയാണ് മകൻ പൊന്നൂസ് പാപ്പച്ചൻ ആക്രമിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ഓടെയാണ് സംഭവം. പൊന്നമ്മ തന്റെ അനുജത്തിയമായി വീടി ന്റെ സിറ്റൗട്ടിൽ സംസാരിച്ചിരിക്കുകയായി രുന്നു.ഈ സമയം വീട്ടിലെത്തിയ മകൻ അമ്മയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണ മെന്ന് ആവശ്യപ്പെട്ട് തർക്കമുണ്ടാക്കി. മദ്യപാ നം ചോദ്യം ചെയ്തതിലുള്ള ദേഷ്യമാണ് ഇതിനുള്ള കാരണം.തുടർന്ന് കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് കൊന്നു കളയുമെന്ന് ആക്രോശിച്ചുകൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു.