ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ ഏങ്ങണ്ടിയൂർ എത്തായ് സെൻ്ററിൽ നിന്നും ആരംഭിച്ച മാർച്ച് ചേറ്റുവയിൽ സമാപിച്ചു. ഡി. സി. സി അംഗം ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ യു.കെ പീതാംബരൻ, നൗഷാദ് കൊട്ടിലിങ്ങൽ, സി.വി തുളസീദാസ് ,ഘോഷ് തുഷാര , അക്ബർ ചേറ്റുവ, ഇ.എസ് ഹുസൈൻ, സി. എ ബൈജു, ഒ.വി സുനിൽ,ലത്തീഫ് കെട്ടുമ്മൽ, കെ.പി പ്രലോഭ് എന്നിവർ നേതൃത്വം നൽകി.