കാരാളികോണം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് താഴെയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. എന്നാൽ മറ്റൊരു വാഹനം പിന്നിൽ ഇടിച്ചതിനെ തുടർന്നാണ് ബൈക്ക് അപകടത്തിൽപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. പിന്നാലെത്തിയ വാഹന യാത്രികരാണ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.