സ്ക്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാത്തതിനെതിരെ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചിയിൽ സ്വകാര്യ ബസ് തടഞ്ഞ് പ്രതിഷേധം. ബസ് തടഞ്ഞ വിദ്യാർഥികൾക്ക് നേരെ പോലീസ് ഇടപെടൽ ഉണ്ടായത് പോലീസും വിദ്യാർഥികളും തമ്മിൽ വാക്ക് തർക്കത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ നിന്ന് വിദ്യാർഥിക്ക് വീണ് പരിക്കേറ്റതോടെയാണ് ഇന്ന് രാവിലെ എസ് എഫ് ഐ പ്രതിഷേധം ഉണ്ടായത്. രാവിലെ 9 മണിയോടെയാണ് വിദ്യാർഥികൾ സ്വകാര്യ ബസുകൾ തടഞ്ഞ് കൊടികൾ സ്ഥാപിച്ചത്. ഇത് ചോദ്യം ചെയ്തതോടെയാണ് വിദ്യാർഥികളും പോലീസും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്