Thiruvananthapuram, Thiruvananthapuram | Aug 28, 2025
നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടിൽ മാധവന്റെയും ജയയുടെയും മകൻ എം.ജെ. രതീഷ് കുമാർ(40) ആണ് മരിച്ചത്. കഴക്കൂട്ടം കാരോട് ബൈപ്പാസിലെ മുക്കോലയിലാണ് ഇന്ന് വൈകിട്ട് അപകടം ഉണ്ടായത്. അപകടത്തിൽ മറ്റൊരു സ്‌കൂട്ടർ യാത്രക്കാരനായ മണി പ്രദീപും ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കോവളം ഭാഗത്ത് നിന്ന് കാഞ്ഞിരം കുളം ഭാഗത്തേക്ക് പോകുകയായിരുന്നു രതീഷ്