Download Now Banner

This browser does not support the video element.

കോഴഞ്ചേരി: 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി

Kozhenchery, Pathanamthitta | Aug 29, 2025
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗകോടതി.  പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ  പുരയിടം വീട്ടിൽ നിന്നും പത്തനംതിട്ട കാദർവക ചാഞ്ഞ പ്ലാക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സമദ് (24)നെയാണ്  ജഡ്ജി   ടി മഞ്ജിത്ത്  20 വർഷവും ആറുമാസവും കഠിനതടവിനും 105000 രൂപ പിഴയും വിധിച്ചത്. പിഴ അടക്കാതിരുന്നാൽ ആറുമാസവും അഞ്ചു ദിവസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.
Read More News
T & CPrivacy PolicyContact Us