വടക്കുംഭാഗം പ്ലാച്ചേരിയിൽ കിണറ്റിൽ കാട്ടാന വീണു. ജനവാസ മേഖലയിലാണ് രണ്ടു മണിയോടെ കാട്ടുകൊമ്പൻ കിണറ്റിൽ വീണത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തിയെങ്കിലും ആനയെ കയറ്റിവിടാൻ കഴിഞ്ഞിട്ടില്ല. മൂന്നു കിലോമീറ്റർ ദൂരെയാണ് കോട്ടപ്പാറ വനമുള്ളത്. ജനവാസ കേന്ദ്രത്തിലൂടെ ആനയെ തിരികെ വനത്തിലെത്തിക്കുന്നത് അപകടമാണ്. ആനയെ മയക്കുവെടി വച്ച് കൊണ്ടുപോകണമെന്ന് പ്രദേശവാസിയായ ജുവൽ പറഞ്ഞു.