തിരുവോണ ദിനത്തിൽ ശബരിമലയിൽ വൻഭക്തജനതിരക്ക്.സന്നിധാനത്ത് പൂക്കളം ഒരുക്കിയാണ് തിരുവോണത്തെ വരവേറ്റത്.ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തിൽ കൊടിമരചുവട്ടിലും ബലിക്കൽ പുരയിലുമാണ് പൂക്കളം ഒരുക്കിയത്.മഴയുണ്ടായിട്ടും രാവിലേ മുതൽ തന്നെ ദർശനത്തിനായി വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് കൂടുതലും.ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായി ഇന്ന് വിഭവ സമൃദ്ധമായ തിരുവോണ സദ്യയും ഒരുക്കി.ആയിരക്കണക്കിന് ഭക്തരാണ് തിരുവോണ സദ്യയിൽ പങ്കു ചേരുന്നത്.