രാജേഷ് 2009 മുതല്‍ മാനേജരായി ജോലി ചെയ്തുവന്നിരുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ അണക്കര ബ്രാഞ്ചിലാണ് വന്‍ തട്ടിപ്പ് നടന്നത്. പുതിയ മാനേജര്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. ബാങ്കിന്റെ സോണല്‍ മാനേജരുടെ പരാതിയെ തുടര്‍ന്ന് വണ്ടന്‍മേട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേഷ് പിടിയിലായത്. പണവും സ്വര്‍ണ്ണ ഉരിപ്പടികളും കൈപ്പറ്റി വ്യാജ രസീത് നല്‍കുകയായിരുന്നു. ഈ സ്വര്‍ണ്ണ ഉരുപ്പടികള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചതായും വില്‍പന നടത്തിയതായും പോലീസ് കണ്ടെത്തി. തുടര്‍ അന്വേഷണത്തിലെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകു.