മുരിയാട് ദേശത്ത് വെളിയത്ത് വീട്ടിൽ അയ്യപ്പദാസ്, പെരിങ്ങോട്ടുകര താന്ന്യം ചാലിശ്ശേരി വീട്ടിൽ ക്രിസ്റ്റി, പെരിങ്ങോട്ടുകര താന്യം വില്ലേജിൽ ചക്കാലക്കൽ വീട്ടിൽ അരുൺ, മുരിയാട് ദേശത്ത് തോട്ടപ്പുറത്ത് വീട്ടിൽ സനീഷ് എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 2025 സെപ്റ്റംബർ 04 ന് രാത്രി നായരങ്ങാടി സെന്ററിൽ വച്ച് പുത്തൂർ മരോട്ടിച്ചാൽ ദേശത്ത് പുത്തിരിക്കൽ വീട്ടിൽ ഷിജു എന്നയാളുടെ സുഹൃത്തായ അഞ്ചലിന്റെ ബന്ധു ശരൺജിത്തിനെ പ്രതികൾ തടഞ്ഞുനിർത്തുകയും ശരൺജിത്തിന്റെ ഹെൽമറ്റ് പൊക്കി നോക്കുകയും ചെയ്തു.