കേരളത്തിലേക്ക് രാസ ലഹരി ഒഴുക്കുന്ന പ്രധാനിയെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്ത തടിയിട്ട പറമ്പ് പോലീസ്. തൃക്കാക്കര സ്വദശി ഹസനുൽ ബന്നയെയാണ് കൂട്ടുപ്രതിയുടെ സഹായത്തോടെ പോലീസ് സാഹസികമായി പിടികൂടിയത്. ആഫ്രിക്കൻ വംശജരുടെ കൈയ്യിൽ നിന്ന് രാസലഹരി വാങ്ങി കേരളത്തിലേക്ക് കടത്തുന്നതായിരുന്നു ഈയാളുടെ രീതി. ഇയാളുടെ സഹായി മുഹമ്മദ് അസ്ലമിനെ വാഴക്കുളത്ത് വച്ച് മൂന്ന് മാസം മുൻപ് പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്.