സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6.45-നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും ഇരുമ്പ് വൈദ്യുതി പോസ്റ്റ് വളയുകയും ചെയ്തു. ചെറിയ മഴയും റോഡിൽ വെള്ളം കെട്ടിനിന്നതും കാരണമാണ് വാഹനം തെന്നിമാറിയതെന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു.