പട്ടാമ്പി വള്ളൂർ രണ്ടാംമൈൽസിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഗുഡ്സ് വാഹനം അഴുക്കു ചാലിലേക്ക് മറിഞ്ഞു. കൊപ്പത്ത് നിന്ന് പട്ടാമ്പിയിലേക്ക് മെഡിസിനുമായി വരികയായിരുന്നു വാഹനമാണ് അപകടത്തിൽ പെട്ടത്. സംഭവ സമയം നല്ല മഴയുണ്ടായിരുന്നു. റോഡിൽ നിന്നും തെന്നിമാറിയ വാഹനം റോഡരികിൽ മറിയുകയായിരുന്നു. വാഹനത്തിൽ രണ്ടുപേർ ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.