റേഡിയോളജിസ്റ്റായ ഇടുക്കി തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴി കുഴിവേലിൽ വീട്ടിൽ ഷിബുവിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 34 മാസം അധിക തടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്ന പക്ഷം പിഴ തുകയിൽ നിന്നും 50,000 രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2022 സെപ്റ്റംബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലഘട്ടങ്ങളിൽ ബീച്ചിലേക്കും വിവിധ ലോഡ്ജുകളിലേക്കും പെൺകുട്ടിയെ വശീകരിച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.