ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി തലസ്ഥാന നഗരി. നഗരത്തെ പ്രകാശപൂരിതമാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകിട്ട് കനകകുന്നിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 2025ലെ ഓണാഘോഷം ഡബിൾ കളർഫുള്ളാണ്. ദീപാലങ്കാരപ്രഭയോടെയുള്ള അനന്തപുരി ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടുന്നതാണ്. നാടിന് പോസിറ്റീവ് എനർജി സമ്മാനിക്കുന്നതാണ് ദീപാലങ്കാരങ്ങൾ.