പരിഭ്രാന്തി പരത്തി ബസിൽ നിന്ന് കനത്ത പുക. മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങയിൽ ഇന്ന് ഉച്ചക്കാണ് സംഭവം. മണ്ണാർക്കാട് നിന്ന് എടത്താനാട്ടുകരയിലേക്ക് വരുന്ന സ്വകാര്യ ബസായ എസ് എസ് ബ്രദേഴ്സിന്റെ പുകക്കുഴലിന്റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. പുക വലിയ തോതിൽ വന്നതോടെ ബസിലെ യാത്രക്കാരും ജീവനക്കാരും ഇറങ്ങിയോടി. അപകടത്തിൽ ആളപായമില്ല. പുക ഉയരാനുള്ള കാരണം വ്യക്തമല്ല.