നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം.മൂവാറ്റുപുഴ പെരുമ്പാവൂർ എംസി റോഡിൽ വെള്ളൂർകുന്നം സിഗ്നൽ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ അഞ്ചേകാലോടെയാണ് അപകട വിവരം മറ്റുള്ളവർ അറിഞ്ഞത്.രാത്രി ഒരുമണിയോടെ ടയർ പഞ്ചറായിതിനെതുടർന്ന് തടിയുമായി എത്തിയ ലോറി ഇവിടെ ഒതുക്കി നിർത്തിയിരുന്നു.പുലർച്ചെ ഒരു മണിക്കും 5 മണിക്കും ഇടയ്ക്ക് എപ്പോഴോ ആണ് അപകടം ഉണ്ടായിരിക്കുന്നത്.