കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. പോലീസ് സൊസൈറ്റി ഹാളിൽ വെള്ളിയാഴ്ച്ച പകൽ 11.30 ഓടെ നടന്ന ചടങ്ങ്ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കെ പി പി എ ജില്ലാ പ്രസിഡന്റ് ഒ വി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ ജെ ജോർജ് ഫ്രാൻസിസ് അനുസ്മരണ പ്രഭാഷണം നടത്തി.