കണ്ണൂർ: തിരുവോണത്തെ വർണാഭമാക്കാൻ നാടും നഗരവും ഒരുങ്ങുന്നതിനിടെ ജില്ലയിൽ ഇന്നും ശക്തമായ മഴയെന്ന് മുന്നറിയിപ്പ്. ഇന്നലെ രാത്രിയിലും ഇന്നു പുലർച്ചെയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്. വ്യാ ഴാഴ്ച്ച പകൽ ഒരു മണിയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ന് ജില്ലയിൽ മഞ്ഞ അലർട്ടാണ്. എന്നാൽ അത്തം പിറന്നപ്പോൾ തെളിഞ്ഞു നിന്ന മാനം ഉത്രാടമായ പ്പോഴേക്കും മഴ മേഘത്താൽ ഇരുണ്ടത് കച്ചവടക്കാ രെയും നഗരത്തിലെത്തുന്നവരെയും ഒരു പോലെ ആശങ്കയിലാക്കിയിട്ടുണ്ട്. പഴയ ബസ്റ്റാൻ്റ്, സ്റ്റേഡി യം കോർണർ, പ്ലാസ ജങ്ഷൻമുനീശ്വരൻ കോവിൽ എന്നിവടങ്ങളിലാണ് കച്ചവടക്കാർ സ്ഥലം പിടിച്ചത്.