ഗോത്ര സമൂഹം ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഭക്ഷണത ഉറപ്പുവരുത്തണമെന്നും അങ്കണവാടുകളിലും സ്കൂളുകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്നും സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൺ ഡോ.ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. ബുധനാഴ്ച കാസർകോഡ് കലക്ടറേറ്റ് കോൺഗ്രസ് ചേർന്ന് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ ചെയർപേഴ്സൺ. കമ്മീഷൻ കോളിയടുക്കം ഗവ.യുപി സ്കൂളും ചെങ്കള പഞ്ചായത്തിലെ കല്ലക്കട്ട അങ്കണവാടിയും സന്ദർശിച്ചു